Kerala
ലൈസര്‍ ലൈറ്റും ഹൈഫ്രീക്വന്‍സി ഓഡിയോ സിസ്റ്റവും; 15 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി
എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് 15 ബസുകള്‍ പിടികൂടിയത്.
കൊച്ചി | നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിവന്ന 15 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും ഹൈഫ്രീക്വന്‍സി ഓഡിയോ സിസ്റ്റവുമായി സര്‍വീസ് നടത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് 15 ബസുകള്‍ പിടികൂടിയത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ ക്യാബിനിലെ വ്‌ലോഗ് ചിത്രീകരണം, അപകടകരമായ ലേസര്‍ ലൈറ്റുകള്‍ എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----




