Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി

ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യല്‍.

Published

|

Last Updated

കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടികള്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തി. ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യല്‍. ഇ ഡി കേസ് ഏറ്റെടുത്ത ശേഷം ആദ്യമായി ചോദ്യം ചെയ്യുന്ന ആളാണ് മുരാരി ബാബു.

എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയിരുന്നു. ഇതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നു. പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കേന്ദ്രികരിച്ചാണ് അന്വേഷണം. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് ഇ ഡി തീരുമാനം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 12 ഓളം ആളുകള്‍ക്കാണ് ഇ ഡി നോട്ടീസ് അയച്ചത്.

അതേസമയം, നെഞ്ചുവേദനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇന്നലെ തന്ത്രിയെ ആന്‍ജിയോഗ്രാമിന് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഭേദമായപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

 

 

Latest