Connect with us

National

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ നടപ്പിലാക്കിയേക്കും

രാജ്യത്തെ 99 ശതമാനത്തോളം ആളുകളും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നതായി പാര്‍ലമെന്ററി സംയുക്ത സമിതി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ സഖ്യത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ നടപ്പിലാക്കിയേക്കും. രാജ്യത്തെ 99 ശതമാനത്തോളം ആളുകളും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നതായി ഇതു സംബന്ധിച്ച പാര്‍ലമെന്ററി സംയുക്ത സമിതി വിലയിരുത്തുന്നു. ബില്ലുമായി ബന്ധപ്പെട്ട് ഗോവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സമിതി അധ്യക്ഷനും ബി ജെ പി എംപിയുമായ പി പി ചൗധരിയാണ് 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ പദ്ധതി നടപ്പിലാക്കിയേക്കുമെന്ന സൂചന നല്‍കിയത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വീകാര്യമായ ഒരു പൊതുസംവിധാനം വികസിപ്പിച്ചെടുക്കാനാണ് പാര്‍ലമെന്ററി സമിതി ശ്രമിക്കുന്നത്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്‌കരണമെന്നും പി പി ചൗധരി പറഞ്ഞു.

അടിക്കടി രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കാരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഏകദേശം ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ ഈ വന്‍ തുക ലാഭിക്കാന്‍ സാധിക്കുമെന്ന് പി പി ചൗധരി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ നല്‍കേണ്ടി വരുന്നത് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ പ്രക്രിയയുടെ അന്തസ്സത്തക്ക് എതിരാണെന്ന നിലപാടിലാണ് ഇന്ത്യ സഖ്യം.

 

Content Highlights:
The ‘One Nation, One Election’ initiative might be implemented by the 2029 Lok Sabha polls. The Parliamentary panel notes that simultaneous polls could save around Rs 7 lakh crore for the economy. However, the INDIA alliance strongly opposes the move, calling it against democratic principles.

 

Latest