National
മരിക്കുകയാണെങ്കില്‍ എന്റെ സ്വന്തം മണ്ണിലായിരിക്കണം; ബംഗ്ലാദേശിലേയ്ക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന
2024-ലാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 20 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച ഹസീനയ്ക്ക് നാടുവിടേണ്ടി വന്നത്.
ന്യൂഡല്‍ഹി| ഡിസംബറില്‍ ഇന്ത്യയില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എന്നാല്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയെ കാത്തിരിക്കുന്നത് വധ ശിക്ഷയടക്കമുള്ള കോടതി വിധികളാണ്. എന്നാലും തിരിച്ച് പോകണമെന്നും മരണം സംഭവിക്കുകയാണെങ്കില്‍ തന്റെ ജന്മനാട്ടില്‍ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഷെയ്ഖ ഹസീന പറഞ്ഞു.
ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം, എന്റെ ജീവന്‍ തന്നെ എടുത്തേക്കാം, എങ്കിലും എനിക്ക് പോകണം, എന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വലിയ അടിച്ചമര്‍ത്തലുകളാണ് നേരിടേണ്ടി വരുന്നത്. മരിക്കുകയാണെങ്കില്‍ എന്റെ മാതാപിതാക്കളെ അടക്കം ചെയ്തതും അവരുടെ രക്തം ചിന്തിയതുമായ എന്റെ സ്വന്തം മണ്ണിലായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
2024-ലാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 20 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച ഹസീനയ്ക്ക് നാടുവിടേണ്ടി വന്നത്. പിന്നാലെ ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് ബംഗ്ലാദേശ് കോടതി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടതിനും, മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യങ്ങള്‍ ചെയ്തെന്നും ചൂണ്ടിക്കാട്ടി ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് ബംഗ്ലാദേശ് കോടതി കണ്ടെത്തിയിരുന്നു.
Content Highlights:
Former Bangladesh Prime Minister Sheikh Hasina has announced her intention to return to her home country from India this December. She stated she is prepared to face arrest or even death to be back on her native soil with her party workers. Hasina currently faces a death sentence in Bangladesh related to the suppression of student protests.



