National
ചെക്ക് ബൗണ്‍സ് കേസ്; ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് തടവുശിക്ഷ
ഏഴ് കേസുകളിലായി മൂന്ന് മാസമാണ് തടവുശിക്ഷ
ന്യൂഡല്‍ഹി|ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ ചെക്ക് ബൗണ്‍സ് കേസുകളിലെ ശിക്ഷ ഡല്‍ഹി ഹൈക്കോടതിയാണ് ശരിവെച്ചത്. ഏഴ് കേസുകളിലായി മൂന്ന് മാസമാണ് തടവുശിക്ഷ. ഓരോ കേസിലും 1.05 കോടി രൂപ പരാതിക്കാരന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മുരളി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത ഏഴ് ചെക്ക് ബൗണ്‍സ് കേസുകളാണ് വിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷയായ ബെഞ്ചിന്റേതാണ് വിധി.
പ്രൊബേഷന്‍ ഓഫ് ഒഫെന്‍ഡേഴ്‌സ് ആക്ട് പ്രകാരമുള്ള ഇളവ് അനുവദിക്കണമെന്ന രാജ്പാല്‍ യാദവിന്റെ ആവശ്യം കോടതി തള്ളി. വിചാരണ നടപടികളിലുടനീളം യാദവിന്റെ പെരുമാറ്റം പരിഗണിക്കുമ്പോള്‍ അത്തരമൊരു ഇളവിന് അദ്ദേഹം അര്‍ഹനല്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട തുക അടയ്ക്കാമെന്ന് രാജ്പാല്‍ യാദവ് പല പ്രാവശ്യം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് വിധിച്ചത്.
Content Highlights:
The Delhi High Court upheld a three-month prison sentence for Bollywood actor Rajpal Yadav across seven cheque bounce cases. The court ordered him to pay 1.05 crore rupees per case to Murli Projects Private Limited. The bench rejected his plea for leniency due to repeated failures to clear the debt.



