Connect with us

Kerala

കുംഭമേള വൈറൽ താരത്തിന്‍റെ പോലീസ് സംരക്ഷണം പിൻവലിച്ച് ഹൈക്കോടതി

പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പോലീസിനോട് കോടതി പറഞ്ഞു.

Published

|

Last Updated

കൊച്ചി| കുംഭമേള വൈറല്‍ താരം മോണാലിസ ഭോസ്ലെയുടെ പോലീസ് സംരക്ഷണം പിന്‍വലിച്ച് കേരള ഹൈക്കോടതി. പെണ്‍കുട്ടിയും ഭര്‍ത്താവും നല്‍കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് നടപടി. പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പോലീസിനോട് കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മഹാകുംഭമേളയ്ക്കിടെ മാലകള്‍ വില്‍ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മോണാലിസ ശ്രദ്ധേയയായത്. മാര്‍ച്ചില്‍ ഒരു സിനിമാ ഷൂട്ടിംഗിനായി മൊണാലിസ കേരളത്തിലെത്തി. ഫര്‍മാനുമായുള്ള പ്രണയത്തെ കുടുംബം എതിര്‍ക്കുന്നു എന്ന് കാണിച്ച് കേരള പോലീസിന്റെ സഹായം തേടയിരുന്നു. പിന്നീട് വിവാഹിതരാകുകയും ചെയ്തു.

അതേ സമയം ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് മോണാലിസയുടെ പിതാവ് മധ്യപ്രദേശ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതിരെ ദമ്പതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights:
The Kerala High Court has withdrawn police protection for Kumbh Mela viral star Monalisa Bhosle and her husband. The decision came after the government stated they were unreachable at their given address and phone number. Her father had previously filed a kidnapping complaint against her husband.

---- facebook comment plugin here -----

Latest