Kerala
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സ് ദേഹത്തുകൂടെ കയറിയിറങ്ങി 65 കാരി മരിച്ചു
മല്ലപ്പള്ളി വെസ്റ്റ് വൈ എം സി എക്ക് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
തിരുവല്ല| റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സ് ദേഹത്തുകൂടെ കയറിയിറങ്ങി 65 കാരിക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി വള്ളിക്കാട്ടില്‍ വീട്ടില്‍ മറിയക്കുട്ടി ആണ് മരിച്ചത്. മല്ലപ്പള്ളി വെസ്റ്റ് വൈ എം സി എക്ക് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന മറിയാമ്മയെ കോട്ടയം – പന്തളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ മറിയാമ്മയുടെ തലയിലൂടെ ബസ്സിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights:
A 65-year-old woman named Mariyakutty died in a tragic road accident near Mallappally West YMCA. She was hit by a private bus operating on the Kottayam-Panthalam route while crossing the road. The victim died on the spot, and her body was moved to the Mallappally Taluk Hospital.




