Kerala
ആലുവയില്‍ സഹോദരിയെ ക്രൂരമായി മര്‍ദിച്ച് സഹോദരന്‍; കേസെടുത്ത് പോലീസ്
ആലുവ വെസ്റ്റ് പോലീസാണ് കേസെടുത്തത്
എറണാകുളം| ആലുവയില്‍ സഹോദരിയെ ക്രൂരമായി മര്‍ദിച്ച് സഹോദരന്‍. കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം. ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സഹോദരന്‍ ജെയ്‌സണും ഭാര്യക്കുമെതിരെ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു.
ജോമോള്‍ സ്വര്‍ണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു സഹോദരന്റെ മര്‍ദനം. എന്നാല്‍ മോഷണ ആരോപണം വ്യാജമാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.
Content Highlights:
A woman named Jomol was brutally assaulted by her brother Jayson over a family dispute in Alangad near Aluva. The attacker falsely accused his sister of stealing gold before committing the violence. The Aluva West Police registered a case against Jayson and his wife after video of the incident emerged.




