Kerala
അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ
മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലിലാണ് സംഭവം.
മലപ്പുറം| അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരുക്ക്. ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപകൻ അടിച്ചത്. കുട്ടിയുടെ കൈയ്യുടെ എല്ലിന് പൊട്ടലുണ്ട്. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലിലാണ് സംഭവം.
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് പുറക് വശത്തിലൂടെ വന്ന അധ്യാപകൻ വലിയൊരു ചൂരൽ കൊണ്ട് കൈപത്തിക്ക് മുകൾ ഭാഗത്തായി അടിക്കുകയായിരുന്നു. അടിച്ചതിന് ശേഷവും അധ്യാപകൻ കുട്ടിയെ കൊണ്ട് ബോർഡിൽ എഴുതിപ്പിച്ചു. കൈ വീർത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്.
കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Content Highlights:
A Class 5 student in Kalpakanchery, Malappuram suffered a bone fracture after being beaten with a cane by a teacher for not doing homework. The mother alleged that the school authorities failed to take the injured girl to the hospital immediately. The parents later rushed the child to the hospital after she was brought home.



