Connect with us

Kerala

തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം

തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.

Published

|

Last Updated

തിരുവനന്തപുരം| തമ്പാനൂരിലെ ഹൈലാന്‍ഡ് ഹോട്ടലില്‍ തീപ്പിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പിടുത്തമുണ്ടായത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക സൂചന. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ അധികൃതര്‍ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Content Highlights:
A major fire broke out on the sixth floor of the Highland Hotel in Thampanoor. Fire force units rushed to the spot immediately to control the blaze which reportedly started from the kitchen area. All guests staying at the hotel were safely evacuated by officials and no casualties have been reported.

 

Latest