Connect with us

Eduline

ഹൈദരാബാദ് സർവകലാശാല യു ജി, പി ജി പ്രവേശനം ആരംഭിച്ചു

അവസാന തീയതി ഈ മാസം 21.

Published

|

Last Updated

ഹൈദരാബാദ് സർവകലാശാല (യു ഒ എച്ച്) 2026-27 അക്കാദമിക് സെഷനിലേക്കുള്ള ബിരുദ (യു ജി), ഇന്റഗ്രേറ്റഡ് ബിരുദാനന്തര (പി ജി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. സർവകലാശാലയുടെ പ്രവേശന പോർട്ടൽ വഴി അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 21.

എല്ലാ യു ജി, ഇന്റഗ്രേറ്റഡ് പി ജി കോഴ്‌സുകളിലേക്കും പ്രവേശനം സി യു ഇ ടി (യു ജി) 2026 സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും. പ്രവേശന പരീക്ഷ എഴുതിയ ഉദ്യോഗാർഥികളെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കൂ. സി യു ഇ ടി പ്രകടനത്തെ അടിസ്ഥാനമാക്കി സർവകലാശാല മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
പ്രവേശന ഷെഡ്യൂൾ അനുസരിച്ച്, കൗൺസലിംഗ് ലിസ്റ്റ് ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. കൗൺസലിംഗിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ പുതിയ അക്കാദമിക് സെഷൻ ആരംഭിക്കുന്നതിന് മുമ്പ് പ്രവേശന പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. ക്ലാസ്സുകൾ ആഗസ്റ്റ് 17ന് ആരംഭിക്കും.

എം സി എ

ഹൈദരാബാദ് സർവകലാശാല 2026-27 അധ്യയനവർഷത്തേക്കുള്ള മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം സി എ) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഈ പ്രോഗ്രാമിനായി സർവകലാശാല 40 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോമൺ എൻട്രൻസ് ടെസ്റ്റ് 2026 എഴുതിയ ഉദ്യോഗാർഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന പോർട്ടൽ വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.
ഈ മാസം 22 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് https://uohydadm.samarth.edu.in/

അപേക്ഷാ ഫീസ്

ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 600 രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ ഡബ്ല്യൂ എസ്) 550 രൂപയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ ബി സി) 400 രൂപയും പട്ടികജാതി (എസ്‌ സി), പട്ടികവർഗ (എസ് ടി), വികലാംഗ (പി ഡബ്ല്യൂ ഡി) വിദ്യാർഥികൾക്ക് 275 രൂപയുമാണ് ഓൺലൈൻ അപേക്ഷാ ഫീസ്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ പ്രക്രിയ, ഫീസ് ഘടന, പ്രോസ്പെക്ടസ്, മറ്റ് പ്രവേശന മാർഗനിർദേശങ്ങൾ തുടങ്ങിയ വിവരങ്ങൾക്ക്, സർവകലാശാലയുടെ പ്രവേശന വെബ്സൈറ്റുകൾ സന്ദർശിക്കാം.

Content Highlights:
The University of Hyderabad has started the online application process for UG, Integrated PG, and MCA programs for the 2026-27 session. Admissions for UG and Integrated PG are based on CUET UG 2026 scores, with the deadline set for July 21. MCA admissions require a valid NIMCET 2026 score, and the application deadline is July 22.

Latest