Connect with us

Kerala

കളമശ്ശേരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു അപകടം; യുവാവ് മരിച്ചു

മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി|എറണാകുളം കളമശേരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു അപകടം. അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു.

കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ ആര്യമ്പാവ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മണ്ണാര്‍ക്കാട് മൈലാപാടം സ്വദേശികളായ ഫൈസല്‍, ഷബിന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest