Kerala
ജമ്മു കശ്മീരില്‍ പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു
ഇന്നലെ പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണതാണെന്നാണ് സൈന്യം അറിയിച്ചത്.
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്. വെള്ളിയാഴ്ച പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരന്‍കോട്ടില്‍ കൊക്കയിലേക്ക് വീണാണ് മരണം. 27 വര്‍ഷമായി സൈന്യത്തില്‍ ജോലി ചെയ്തുവരികയായിരുന്നു
ഇന്നലെ പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണതാണെന്നാണ് സൈന്യം കുടുംബത്തെ അറിയിച്ചത്. ആശുപത്രി നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. നാളെ രാവിലെ നാട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും
---- facebook comment plugin here -----



