National
സാങ്കേതിക തകരാര്‍; ഹീത്രുവില്‍ നിന്നും ബെംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ സര്‍വീസ് മുടങ്ങി
അഹമ്മദാബാദില്‍ 260 പേര്‍ മരിച്ച എയര്‍ ഇന്ത്യ വിമാനാപകടത്തിന് കാരണം ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫ് ആയതാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു
ന്യൂഡല്‍ഹി | ലണ്ടനിലെ ഹീത്രൂവില്‍ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചു. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്ത് ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് കൃത്യമായ സ്ഥാനത്ത് നില്‍ക്കാതെ കട്ട് ഓഫ് മോഡിലേക്ക് മാറിയതാണ് സര്‍വീസ് തടസപ്പെടാന്‍ കാരണം.
വിമാനത്തിന്റെ ഇടതുവശത്തെ ഫ്യുവല്‍ സ്വിച്ച് രണ്ടുതവണ തനിയെ ഓഫായി. ഇത് എന്‍ജിനിലേക്കുള്ള ഇന്ധനമൊഴുക്ക് തടസ്സപ്പെടുത്തുന്ന ഗുരുതരമായ സാഹചര്യമുണ്ടായതായാണ് കാരണം.വിമാനത്തിന്റെ നിര്‍മ്മാതാക്കളായ ബോയിംഗുമായി ചേര്‍ന്ന് തകരാര്‍ വിശദമായി പരിശോധിച്ചുവരികയാണ്.
2025 ജൂലൈയില്‍ അഹമ്മദാബാദില്‍ 260 പേര്‍ മരിച്ച എയര്‍ ഇന്ത്യ വിമാനാപകടത്തിന് കാരണം ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫ് ആയതാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തകരാര്‍ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ എയര്‍ ഇന്ത്യയുടെ മറ്റ് 787 വിമാനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായും മറ്റ് പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.




