എസി വേണ്ട; കറന്റ് ബില്ലും പേടിക്കേണ്ട; വീട് തണുപ്പിക്കാം ഈസിയായി

നമ്മുടെ സംസ്ഥാനം കടുത്ത ചൂടിലൂടെയാണ് കടന്നുപോകുന്നത്. സൂര്യന്റെ സ്ഥാനം കേരളത്തിന് തൊട്ടുമുകളില്‍ എത്തിയതോടെ പലയിടങ്ങളിലും ചൂട് 41 ഡിഗ്രിവരെ പിന്നിട്ടു. ഈ സാഹചര്യത്തില്‍ എയര്‍ കണ്ടീഷനറിൻെറ സഹായമില്ലാതെ തന്നെ ബെഡ്‌റൂം തണുപ്പിക്കാനുള്ള ചില പൊടിക്കെകള്‍ നോക്കാം.

ട്രെയിനില്‍ നിന്നു വീണ യുവാവിനെ ചുമലിലെടുത്ത് പോലീസുകാരന്‍ ഓടിയത് രണ്ടു കിലോമീറ്റര്‍; വൈറലായി വീഡിയോ

കോണ്‍സ്റ്റബിള്‍ പൂനം ബില്ലോറിന്റെ സമയോചിത ഇടപെടല്‍ അജിത്ത് എന്ന ഇരുപതുകാരന്റെ ജീവന്‍ രക്ഷിച്ചു. മധ്യപ്രദേശിലെ മലാല്‍വയിലാണ് സംഭവം.

ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തിയ പോലീസുകാരന് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്

കുളത്തിലെ ആഴമുള്ള ഭാഗത്ത് വീണ് മുങ്ങിത്താഴുകയായിരുന്ന അജയനെ യൂനിഫോമില്‍ തന്നെ എടുത്തുചാടിയ കബീര്‍ നിമിഷങ്ങള്‍ക്കകം മുങ്ങിയെടുത്ത് കരയിലെത്തിച്ചു

കേരളം ചുടു ചൂളയിലേക്ക്

കേരളത്തില്‍ പ്രളയാനന്തര വേനലാണ് വരാന്‍ പോകുന്നത്. പ്രളയത്തോടനുബന്ധിച്ചുണ്ടായ 800 ഓളം ഉരുള്‍പൊട്ടല്‍ ഒഴുക്കികൊണ്ടുപോയത് പശ്ചിമഘട്ട മലകളില്‍ മഴക്കാലങ്ങളില്‍ ശേഖരിച്ചു വെച്ചിരുന്ന ഭൂഗര്‍ഭ ജല സ്രോതസ്സുകളിലെയും ഡാമുകളിലെയും ജലമാണ്. മഴയില്ലാത്ത സമയങ്ങളില്‍ നീരുറവകളായി നമ്മുടെ നദികളിലെ ഒഴുക്ക് നിലനിര്‍ത്തിയിരുന്നത് ഈ ജലാശയങ്ങളാണ്. പശ്ചിമഘട്ടമാണ് നമ്മുടെ ജലകുടങ്ങള്‍. ഈ കുടങ്ങളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞത്. എല്‍ നിനോ കേരളത്തെ ബാധിക്കുമെന്നതിന് തെളിവാണ് ജനുവരിയിലെ ആദ്യ ദിനങ്ങളിലുണ്ടായ രൂക്ഷമായ തണുപ്പ്.

എന്തുകൊണ്ടിപ്പോഴും നവോത്ഥാനചര്‍ച്ചകള്‍ ?

ഇപ്പോള്‍ സവര്‍ണ ഫാസിസ്റ്റ് ചായ്‌വുള്ള വര്‍ഗീയതയെ താലോലിക്കുന്നവരുടെ നേതൃത്വത്തിലാണ് നവോത്ഥാനത്തില്‍ നിന്നുള്ള പിന്‍മടക്കത്തിന് പടയൊരുക്കം നടക്കുന്നത്. അപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇടതു പക്ഷമാണ് എന്ന ഒരു ധാരണ ശക്തമായുണ്ട് താനും. അതിന്റെ പ്രധാന കാരണം കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ ദൗര്‍ബല്യം ഈ വിഷയത്തോടുള്ള സമീപനത്തില്‍ പ്രകടമായതുകൊണ്ടു കൂടിയാണ്.

ഗാന്ധിജിയെ കൊല്ല് !

പട്ടേലിനെ മോഷ്ടിച്ചതുപോലെ സംഘ്പരിവാറിന് ഗാന്ധിയെ മോഷ്ടിക്കാനാകാതെ പോകുന്നതിന്റെ പ്രധാന കാരണം ഗാന്ധി ഉയര്‍ത്തിയ ഹിന്ദു മുസ്‌ലിം മൈത്രി തന്നെയാണ്. നെഹ്‌റുവിനെ വേലികെട്ടി അകത്താക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല അവര്‍ക്ക്. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ഗോവധം തടുക്കാനായിരുന്നു എന്ന് ഗാന്ധിക്കെതിരെ വിമര്‍ശനം ആരോപിക്കുന്നവരുണ്ടായിട്ടും, അംബേദ്കറുമായുള്ള ജാതിയെ സംബന്ധിച്ച സംവാദങ്ങള്‍ 'മനുസ്മൃതിയെ മഹത്തരമായി കണ്ട ഗാന്ധിയുടെ ഭക്തിയായിരുന്നു'വെന്ന് നിരീക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഗാന്ധി അവര്‍ക്ക് അനഭിമതനാകുന്നത് ഇന്ത്യയിലെ ബഹുസ്വരതയെ കുറിച്ചുള്ള ഗാന്ധിയുടെ സങ്കല്‍പ്പങ്ങള്‍ അവര്‍ക്ക് ബാധ്യതയാകുമെന്നതിനാലാണ്. ഗാന്ധിയെ മാത്രമല്ല ഗാന്ധിയുടെ ആശയങ്ങളെ കൂടി സംഘ്പരിവാര്‍ പേടിക്കുന്നുണ്ട് എന്നതാണ് പൂജ പാണ്ഡേയെ പോലുള്ളവരിലൂടെ നാം മനസ്സിലാക്കുന്നത്.

സിറാജ്‌ലൈവ് ഇംപാക്ട്: ദാറുല്‍ ഹുദയിലെ നാടകത്തില്‍ ഖേദപ്രകടനവുമായി ജിഫ്രി തങ്ങള്‍; ഇനി ഉണ്ടാകില്ലെന്ന് ഉറപ്പും

സമസ്തയുടെ ആശയ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണിത്. കുട്ടികളില്‍ നിന്ന് അബദ്ധം സംഭവിച്ചതാണ്. കുട്ടികളുടെ പ്രായമാണ് പ്രശ്‌നം. അവര്‍ക്ക് ആവേശം നല്‍കുന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അവസാന നാള്‍ വരെ ഈ ക്യാമ്പസില്‍ ഇത്തരമൊരു സംഭവം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പു തരുന്നതായും അദ്ദേഹം പറഞ്ഞു. #DarulHuda #Drama #JifriThangal

അപ്‌ഡേഷന്‍ അവസാനിക്കാത്ത സലഫീ തൗഹീദുകള്‍

ഒരു കാലത്ത് വഹാബീ തൗഹീദ് അപ്‌ഡേഷന്‍സ് ഫോളോ ചെയ്യുന്നത് വലിയ ഹരമായിരുന്നു. ഓരോ മാറ്റങ്ങളും അതിലെ കാരണങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും നല്ല ഒരു അക്കാദമിക് പഠനത്തിനുള്ള വകുപ്പുണ്ടായിരുന്നു. പിന്നീട് അതൊരു തമാശയായി മാറുകയും പല ഗ്രൂപ്പുകളും പല സമയത്തായി തൗഹീദ് വ്യാഖ്യാനങ്ങളിലെ 'നവോത്ഥാനക്കളികള്‍' നിരന്തരമായി തുടരുകയും ചെയ്തു. അങ്ങനെ ഡോക്ടറെ സമീപിക്കുന്നത് പോലും ശിര്‍ക്കായി (ബഹുദൈവ വിശ്വാസമായി) മാറിയ സാഹചര്യം വന്നപ്പോള്‍ അവരെ ഫോളോ ചെയ്യുന്നത് നിര്‍ത്തി. ഇപ്പാള്‍ യാദൃച്ഛികമായി അതിലേക്ക് തന്നെ വന്ന് വീണിരിക്കുകയാണ്. നിരന്തരമായ പരിണാമങ്ങള്‍ക്ക് ഒടുവില്‍ ജിന്ന് വിളിയും സിഹ്‌റ് വിശ്വാസവും ബര്‍കത്തെടുക്കലും സംസം വെള്ളം കുടിക്കലും കണ്ണേറും എല്ലാം തൗഹീദിന് പരിധിയില്‍ വന്നു കഴിഞ്ഞല്ലോ. ഇനി ആകപ്പാടെ ഒരു കട്ട ശിര്‍ക്ക് ഇസ്തിഗാസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും ഇപ്പോള്‍ പിടുത്തംവിട്ട മാതിരിയായി.

അകക്കാഴ്ചയില്‍ അഞ്ച് ഭാഷകളില്‍ പരിജ്ഞാനം നേടി മെഹക്ക്

വൈവിധ്യമായ ഭാഷ പഠിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ബെംഗളൂരില്‍ നിന്ന് മെഹക്ക് മലപ്പുറത്തെത്തുന്നത്. സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് വള്ളിക്കാപ്പറ്റയിലാണ് ഒന്നാം ക്ലാസിലെ പഠനം ആരംഭിക്കുന്നത്.

‘ഗോ ഹോം, സ്‌റ്റേഡിയം ഫുള്‍ ‘..; രാഹുലിനെ കാണാനെത്തിയ ആയിരങ്ങളോട് ഉദ്യോഗസ്ഥന്‍. വൈറലായി വീഡിയോ

സംഘാടകരുടെ കണക്കുകള്‍ തെറ്റിച്ചാണ് ജനം പരിപാടി വീക്ഷിക്കാനെത്തിയത്