Connect with us

Kerala

മുന്‍ കേരള ഫുട്‌ബോള്‍ താരം പി പൗലോസ് അന്തരിച്ചു

എട്ടുവര്‍ഷത്തോളം കേരളത്തിനായി കളിച്ചു.

Published

|

Last Updated

കൊച്ചി |  മുന്‍ കേരള ഫുട്‌ബോള്‍ താരം പി പൗലോസ് (76) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ ടീമിലെ അംഗമായിരുന്നു.

എട്ടുവര്‍ഷത്തോളം കേരളത്തിനായി കളിച്ചു. 1979 പൗലോസ് ടീം ക്യാപ്റ്റനുമായി. പിന്നീട് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹിയായി.

1973 ഡിസംബര്‍ 27ന് എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീടനേട്ടം. ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു കേരളത്തിന്റെ ജയം. പ്രതിരോധ നിരയിലായിരുന്നു പൗലോസിന്റെ സ്ഥാനം

 

Latest