Kerala
തെരഞ്ഞെടുപ്പ് തിരക്ക്; പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല
വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല. തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് യാത്ര ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി.
വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയും കെ വി തോമസും ഉള്‍പ്പെടെ 16 പേര്‍ക്കാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചിരുന്നത്.
മുഖ്യമന്ത്രി പങ്കെടുക്കാത്തതിനാല്‍ കേരള സംഘത്തിന്റെ യാത്ര അനൗദ്യോഗികമായിരിക്കും. കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും, മുഖ്യമന്ത്രിയുടെ അഭിവാദ്യം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി തോമസ് പറഞ്ഞു.







