Connect with us

Ongoing News

2027 വനിതാ ലോകകപ്പ് ഫുട്ബോൾ ബ്രസീലിൽ; ഉദ്ഘാടനവും ഫൈനലും മാരക്കാന സ്റ്റേഡിയത്തിൽ നടക്കും

അടുത്ത വർഷം ജൂൺ 24 നാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം

Published

|

Last Updated

റിയോ ഡി ജനീറോ | അടുത്ത വർഷം ബ്രസീലിൽ നടക്കുന്ന വനിതാ ലോകകപ്പ് ഫുട്ബോളിൽ (FIFA Women’s World Cup) ഉദ്ഘാടന മത്സരവും ഫൈനലും റിയോ ഡി ജനീറോയിലെ ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ നടക്കും. വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യമാണ് ബ്രസീൽ.

അടുത്ത വർഷം ജൂൺ 24 നാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത്. 73,000 പേർക്ക് ഇരിക്കാവുന്ന മാരക്കാന സ്റ്റേഡിയത്തിലായിരുന്നു 2014 ലെ പുരുഷ ലോകകപ്പ് ഫൈനലും നടന്നത്. എട്ട് ബ്രസീലിയൻ നഗരങ്ങളിലായി 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ആതിഥേയരായ ബ്രസീൽ സാവോ പോളോയിലും ബ്രസീലിയയിലും മത്സരിക്കും.

കലാശപ്പോരാട്ടം ജൂലൈ 25 ന് നടക്കും. പുരുഷ, വനിതാ ലോകകപ്പ് ഫൈനലുകൾക്ക് ഒരുപോലെ വേദിയായ റെക്കോർഡ് ഇതുവരെ സ്വീഡനിലെ രാസുണ്ട സ്റ്റേഡിയത്തിനും കാലിഫോർണിയയിലെ റോസ് ബൗളിനും മാത്രമാണുള്ളത്. ഈ അപൂർവ നേട്ടത്തിലേക്ക് മാരക്കാന സ്റ്റേഡിയവും എത്തും. നിലവിലെ ചാമ്പ്യന്മാർ സ്പെയിൻ ആണ്. അതേസമയം ബ്രസീലിന് ഇതുവരെ വനിതാ ലോകകപ്പ് കിരീടം നേടാൻ സാധിച്ചിട്ടില്ല.

Content Highlights:
The 2027 FIFA Women’s World Cup in Brazil will hold its opening match and final at the iconic Maracana Stadium in Rio de Janeiro. The tournament starts on June 24 with 32 teams competing across eight cities, culminating in the final on July 25. Brazil is the first South American host nation.

---- facebook comment plugin here -----

Latest