Kerala
കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്
ബസ്സ് മുന്നോട്ടെടുത്തയുടന്‍ വാതില്‍ തുറക്കുകയും വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
തിരുവനന്തപുരം| കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടമുണ്ടായത്. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ നിന്നാണ് കുട്ടി തെറിച്ച് വീണത്. വാതിലിന്റെ ലോക്ക് കൃത്യമായി അടഞ്ഞിരുന്നില്ല.
ബസ്സ് മുന്നോട്ടെടുത്തയുടന്‍ വാതില്‍ തുറക്കുകയും വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. ഉടല്‍ തന്നെ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights:
A student sustained head injuries after falling from a moving KSRTC bus at Sreekariyam in Thiruvananthapuram. The door opened unexpectedly as the lock was not properly secured. She was immediately admitted to Thiruvananthapuram Medical College Hospital for treatment.





