Kerala
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു
അപകടത്തില്‍ ഷനലിന്റെ തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു.
കോഴിക്കോട്| വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നരിക്കുനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. നായ തലക്കുളത്തൂര്‍ സ്വദേശി ഷനല്‍ പി ടി (40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്.
ഷനല്‍ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഷനലിന്റെ തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു.
Content Highlights:
Narikkuni Fire and Rescue station officer Shanal PT died following a severe road accident. The 40-year-old native of Thalakkulathur succumbed to his injuries at a private hospital in Kozhikode early morning. His bike collided with a lorry causing head injuries.





