Kerala
കള്ളപ്പണം വെളുപ്പിക്കല്‍; സഹകരണ ബേങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡി റെയ്ഡ്
തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സഹകരണ ബേങ്കുകളിലാണ് ഇന്ന് രാവിലെ മുതല്‍ ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
കൊച്ചി | സംസ്ഥാനത്തെ സഹകരണ ബേങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) മിന്നല്‍ പരിശോധന. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സഹകരണ ബേങ്കുകളിലാണ് ഇന്ന് രാവിലെ മുതല്‍ ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (PMLA) രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബേങ്ക് ഓഫീസുകള്‍ക്ക് പുറമെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.
എറണാകുളം ജില്ലയിലെ അങ്കമാലി അര്‍ബന്‍ സഹകരണ ബേങ്കില്‍ വ്യാജ വായ്പകള്‍ വഴി 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ബേങ്കുമായി ബന്ധപ്പെട്ട നാല് കേന്ദ്രങ്ങളിലും ഒരു ജീവനക്കാരന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
തൃശൂരില്‍ അഞ്ചിടങ്ങളിലും, കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലുമാണ് ഇ ഡി സംഘം റെയ്ഡ് നടത്തുന്നത്.
Content Highlights:
The Enforcement Directorate launched widespread raids on selected cooperative banks regarding alleged money laundering activities. Officials are inspecting transaction records and financial documents to identify unaccounted funds. Further investigation details and findings are currently awaited.

