Connect with us

National

തിരുച്ചിറപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ച് എട്ട് പേര്‍ മരിച്ചു

നാമക്കല്‍ ജില്ലയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഇഷ്ടികക്കളത്തിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്

Published

|

Last Updated

തിരുച്ചിറപ്പള്ളി | തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ച് എട്ട് പേര്‍ മരിച്ചു. മുസിരിക്ക് സമീപം ഉണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ പത്തോളം പേര്‍ സഞ്ചരിച്ച കറാണ് അപകടത്തില്‍ പെട്ടത്. നാമക്കല്‍ ജില്ലയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍.

തുറയൂര്‍-മുസിരി റോഡില്‍ ജംബുനാഥപുരത്തിന് സമീപം വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ റോഡരികിലേക്ക് തെന്നിമാറി മരത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്നു പോലീസ് അറിയിച്ചു. ഇഷ്ടികകളത്തില്‍ ജോലി ചെയ്യുന്നവര്‍ നാമക്കലില്‍ സഹപ്രവര്‍ത്തകന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ ആണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന മാണിക്യം, സങ്കിലി, മുരുകന്‍, രാജേഷ്, പാവാടൈ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ നാല് യാത്രക്കാരെ ഉടന്‍തന്നെ മുസിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശക്തിവേല്‍, സുബ്രഹ്മണി, സീതാരാമന്‍ എന്നിവരെ രക്ഷിക്കാനായില്ല. ജംബുനാഥപുരം പോലീസ് അപകടസ്ഥലത്തെത്തി തകര്‍ന്ന കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് മുസിരി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കാട്ടുപള്ളി സ്വദേശികളും ഇഷ്ടികചൂള തൊഴിലാളികളുമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Eight people were killed when an out-of-control car crashed into a roadside tree near Musiri in Tamil Nadu’s Tiruchirappalli district. The victims, all brick kiln workers from Thanjavur, were returning from a colleague’s function in Namakkal when the tragedy occurred. Five died on the spot, while three others succumbed to injuries at the Musiri Government Hospital.

 

---- facebook comment plugin here -----

Latest