National
സെന്‍സര്‍ഷിപ്പും കൂച്ചുവിലങ്ങും കാര്‍ട്ടൂണുകളുടെ സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുന്നു: രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകള്‍
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ (ഐ ഐ സി) സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് രാജ്യത്ത് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകള്‍ നേരിടുന്ന സെന്‍സര്‍ഷിപ്പും വെല്ലുവിളികളും ചര്‍ച്ചയായത്
ന്യൂഡല്‍ഹി | രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കാനും ഉറങ്ങിക്കിടക്കുന്ന പൗരന്മാരെ ഉണര്‍ത്താനുമുള്ള രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ക്കുള്ള ജനാധിപത്യപരമായ ഇടം രാജ്യത്ത് ചുരുങ്ങുകയാണെന്ന് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ (ഐ ഐ സി) സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് രാജ്യത്ത് രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകള്‍ നേരിടുന്ന സെന്‍സര്‍ഷിപ്പും വെല്ലുവിളികളും ചര്‍ച്ചയായത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളായ ഇ പി ഉണ്ണി, മഞ്ജുള്‍, സന്ദീപ് അധ്വര്യു, സനീം അക്തര്‍ ഷെയ്ഖ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്ക് ദി ഹിന്ദു ബിസിനസ് ലൈന്‍ മുന്‍ എഡിറ്റര്‍ ആര്‍ ശ്രീനിവാസന്‍ നേതൃത്വം നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പലതവണ തടഞ്ഞുവെച്ചതും, കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള കാര്‍ട്ടൂണിന് ഇന്‍സ്റ്റാഗ്രാമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായ പശ്ചാത്തലത്തിലായിരുന്നു ഈ ഒത്തുചേരല്‍.
സ്വാതന്ത്ര്യക്കുറവ് പലപ്പോഴും സര്‍ഗ്ഗാത്മകതയെ കൂടുതല്‍ ഉത്തേജിപ്പിക്കാറുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ കാര്‍ട്ടൂണിസ്റ്റ് സന്ദീപ് അധ്വര്യു വ്യക്തമാക്കി. കാര്‍ട്ടൂണുകളെ ആരും ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും, എത്ര തടസ്സങ്ങള്‍ക്കിടയിലും കാര്‍ട്ടൂണ്‍ അതിന്റെ വഴി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8-10 വര്‍ഷങ്ങളായി തന്റെ കാര്‍ട്ടൂണുകള്‍ കൂടുതല്‍ കടുത്തതും മൂര്‍ച്ചയേറിയതുമായി മാറിയിട്ടുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് മഞ്ജുള്‍ പറഞ്ഞു. മുമ്പ് താന്‍ വരച്ച ഒരു കാര്‍ട്ടൂണിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് എഡിറ്റര്‍ക്ക് ഫോണ്‍കോള്‍ വരികയും തുടര്‍ന്ന് പത്രത്തിന്റെ ഇ- പേപ്പറില്‍ അത് മാറ്റേണ്ടി വന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു.
അടിസ്ഥാനപരമായ ഭരണഘടനാ മൂല്യങ്ങള്‍ നിലനില്‍ക്കാത്തിടത്തോളം കാര്‍ട്ടൂണുകള്‍ക്ക് ജനശ്രദ്ധ ആകര്‍ഷിക്കുക എന്നതിനപ്പുറം നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്ത് അബു അബ്രഹാം വരച്ച ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ചരിത്രപ്രസിദ്ധമായ കാര്‍ട്ടൂണും അദ്ദേഹം വേദിയില്‍ അനുസ്മരിച്ചു. കാര്‍ട്ടൂണുകള്‍ എപ്പോഴും ചിരിപ്പിക്കാന്‍ മാത്രമുള്ളതാണോ എന്ന് സ്വതന്ത്ര കാര്‍ട്ടൂണിസ്റ്റായ സനീം അക്തര്‍ ഷെയ്ഖ് ചോദിച്ചു. ബില്‍ക്കിസ് ബാനുവിനെ കുറിച്ചുള്ള തന്റെ ഏറ്റവും പുതിയ കാര്‍ട്ടൂണ്‍ ഇതിന് ഉദാഹരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. മാധ്യമങ്ങളുടെ നിയന്ത്രണങ്ങളും ഡിജിറ്റല്‍ അല്‍ഗോരിതങ്ങളും ഏര്‍പ്പെടുത്തുന്ന പരിമിതികള്‍ക്കിടയിലും തങ്ങളുടെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ പുതിയ മാധ്യമസാധ്യതകളിലൂടെ കാര്‍ട്ടൂണിസ്റ്റുകള്‍ മുന്നോട്ടുപോകുന്നുവെന്ന് പാനല്‍ വിലയിരുത്തി.



