Connect with us

First Gear

ബി എം ഡബ്ല്യു ഐ എക്‌സ് ഫോര്‍ ഇലക്ട്രിക് കൂപ്പെ എസ് യു വി ഇന്ത്യയില്‍ പേറ്റന്റ് ചെയ്തു; ഉടന്‍ വിപണിയിലെത്തിയേക്കും

കഴിഞ്ഞ മാസം ആഗോളതലത്തില്‍ അവതരിപ്പിച്ച ഈ മോഡല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ വിപണിയിലും എത്തിയേക്കുമെന്നാണ് പേറ്റന്റ് വിവരങ്ങള്‍ നല്‍കുന്ന സൂചന

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്ല്യു തങ്ങളുടെ പുത്തന്‍ ഐ എക്‌സ് ഫോര്‍ ഇലക്ട്രിക് കൂപ്പെ എസ് യു വി ഇന്ത്യയില്‍ പേറ്റന്റ് ചെയ്തു. കഴിഞ്ഞ മാസം ആഗോളതലത്തില്‍ അവതരിപ്പിച്ച ഈ മോഡല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ വിപണിയിലും എത്തിയേക്കുമെന്നാണ് പേറ്റന്റ് വിവരങ്ങള്‍ നല്‍കുന്ന സൂചന. കമ്പനിയുടെ പുത്തന്‍ നോയ ക്ലാസ്സെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന മൂന്നാമത്തെ മോഡലായ ഐ എക്‌സ് ഫോര്‍ , നിലവിലെ ഐ എക്‌സ് ത്രീ ഇലക്ട്രിക് എസ് യു വിയുടെ കൂടുതല്‍ സ്‌പോര്‍ട്ടി രൂപമാണ്

പൂര്‍ണ്ണമായി നിര്‍മ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്താകും വാഹനം ഇന്ത്യയിലെത്തുക. ആഗോള വിപണിയില്‍ 40 എക്‌സ് ഡ്രൈവ്, 50 എക്‌സ് ഡ്രൈവ്, എം 60 എക്‌സ് ഡ്രൈവ് എന്നീ മൂന്ന് വേരിയന്റുകള്‍ ലഭ്യമാണെങ്കിലും, ഇന്ത്യയില്‍ പ്രാരംഭ ഘട്ടത്തില്‍ ഇടത്തരം വേരിയന്റായ 50 എക്‌സ് ഡ്രൈവായിരിക്കും അവതരിപ്പിക്കാന്‍ സാധ്യത. 108.7 കിലൊ വാട്ട് ഹവര്‍ ബാറ്ററി പാക്കും ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് ഈ വേരിയന്റിന് കരുത്തേകുന്നത്. 469 ബി എച്ച് പി കരുത്തും 645 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ പവര്‍ട്രെയിന്‍ ഒറ്റ ചാര്‍ജില്‍ 828 കിലോമീറ്റര്‍ വരെ ഓടും.

ആഗോള മോഡലിന് സമാനമായ ഡിസൈനാണ് പേറ്റന്റ് ചിത്രങ്ങളിലും കാണുന്നത്. ചരിഞ്ഞ റൂഫ്ലൈന്‍, പരിഷ്‌കരിച്ച റിയര്‍ ബമ്പര്‍, ക്ലിയര്‍ ലെന്‍സ് എല്‍ ഇ ഡി ടെയില്‍ലൈറ്റുകള്‍, ബൂട്ടില്‍ സംയോജിപ്പിച്ച സ്പോയിലര്‍ എന്നിവയാണ് ഇതിന്റെ പ്രധാന ബാഹ്യ സവിശേഷതകള്‍.

17.9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വിന്‍ഡ്ഷീല്‍ഡിന് തൊട്ടുതാഴെ ഡാഷ്ബോര്‍ഡിന്റെ നീളത്തില്‍ ക്രമീകരിച്ചിരിക്കുന്ന അധിക സ്‌ക്രീന്‍, പുത്തന്‍ ഫോര്‍ സ്‌പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വെര്‍ട്ടിക്കലായി നല്‍കിയിട്ടുള്ള വയര്‍ലെസ് മൊബൈല്‍ ചാര്‍ജറുകള്‍, ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ മിററിംഗ്, പവേര്‍ഡ് ഡോറുകള്‍, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന അത്യാധുനിക അഡാസ് ഫീച്ചറുകള്‍ തുടങ്ങി ഉള്‍ഭാഗത്ത് അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Content Highlights: Luxury automaker BMW has patented its new iX4 electric coupe SUV in India, signaling a potential launch soon. Built on the Neue Klasse platform, the CBU import is expected in the 50 xDrive variant offering an 828 km range. Key highlights include a 17.9-inch touchscreen, panoramic sunroof, and advanced ADAS safety tech.

 

---- facebook comment plugin here -----

Latest