Connect with us

Kerala

70 കാരന്‍ നടത്തിയ ലൈംഗിക പീഡന ദൃശ്യങ്ങള്‍ ഒളിച്ചിരുന്നു പകര്‍ത്തിയ 46 കാരനും അറസ്റ്റില്‍

ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ച തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

എടവണ്ണ | പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 70 കാരന്‍ അറസ്റ്റിലായ സംഭവത്തില്‍ ഒളിച്ചിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയ 46 കാരനും പിടിയില്‍. പീഡനം നേരില്‍ കണ്ട് ഒളിച്ചിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ച തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിലില്‍ ആണ് കേസിന് ആസ്പദമായ സംഭവം. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ മുരുകലയാ വീട്ടില്‍ വിജയകുമാര്‍ ആണ് പത്തു വയസുകാരിയെ കളിപ്പാട്ടങ്ങളും മറ്റും നല്‍കി പ്രലോഭിപ്പിച്ച് വീടിന്റെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. വിജയകുമാര്‍ കുട്ടിയെ കൊണ്ടുപോകുന്നത് അയല്‍വാസിയായ നൗഫല്‍ കണ്ടിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തിറിഞ്ഞത്. തുടര്‍ന്ന് വിജയകുമാറിനെ കഴിഞ്ഞ 11ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിലവില്‍ റിമാന്‍ഡില്‍ ആണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലീസ് നൗഫല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിവരം അറിയുന്നത്. പോലീസ് പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എടവണ്ണ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: A 46-year-old Thiruvalli native named Noufal was arrested for secretly recording and keeping video of a 10-year-old girl being sexually abused in April. The prime accused, 70-year-old Vijayakumar, was already arrested and remanded following inquiries into the girl’s behavior. Edavanna police seized the mobile phone containing the recorded footage during investigation.

Latest