Connect with us

National

ഉറുഗ്വായ്‌യോട് കനത്ത തോല്‍വിയേറ്റുവാങ്ങി ഇന്ത്യ ; സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ 6-1ന് തോല്‍വി

ഇന്ത്യക്കായി മധ്യനിര താരം അനിരുദ്ധ് ഥാപ്പയാണ്‌ ആശ്വാസ ഗോള്‍ കണ്ടെത്തിയത്

Published

|

Last Updated

കൊല്‍ക്കത്ത | മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വാക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഉറുഗ്വാ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഉറുഗ്വായ് ആധിപത്യം പുലര്‍ത്തി. 11-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനെസ് ആണ് ഉറുഗ്വായ്ക്കായി ആദ്യ ഗോള്‍ നേടിയത്.

എന്നാല്‍ 22-ാം മിനിറ്റില്‍ ഇന്ത്യ സമനില പിടിച്ചു. ഇന്ത്യക്കായി മധ്യനിര താരം അനിരുദ്ധ് ഥാപ്പ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയിലുടനീളം ശക്തിയേറിയ പ്രകടനം കാഴച വെച്ച ഇന്ത്യക്ക് രണ്ടാംപകുതി അതേ പ്രകടനം പുറത്തെടുക്കാനായില്ല. 27-ാം മിനിറ്റില്‍ ഹൈഡ്രേഷന്‍ ബ്രേക്കിനായി പിരിയുന്നതിനിടെ ഇടിമിന്നലും കനത്ത മഴയും കാരണം മത്സരം മുക്കാല്‍ മണിക്കൂറോളം തടസ്സപ്പെട്ടു. ശേഷം കളത്തിലിറങ്ങിയ ഉറുഗ്വായ് പൂര്‍ണ്ണാധികാരത്തോടെ ആക്രമണം തുടര്‍ന്നാണ് അഞ്ച് ഗോളുകള്‍  നേടി വിജയം ഉറപ്പിച്ചത്.

Content Highlights: Uruguay defeated India 6-1 in a friendly football match held at Kolkata Salt Lake Stadium. Darwin Nunez opened the scoring while Anirudh Thapa scored India’s lone goal. Heavy rain and lightning temporarily halted play before Uruguay dominated the second half.

Latest