Connect with us

International

ജീവനോടെ കണ്ടെത്തിയെന്ന് പ്രധാനമന്ത്രി അറിയിച്ച യുവതി കൊല്ലപ്പെട്ട നിലയില്‍; ഓസ്‌ട്രേലിയയില്‍ വിവാദം

പോലീസ് നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ ജീവനോടെ കണ്ടെത്തിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പാര്‍ലിമെന്റിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു മൃതദേഹം കണ്ടെടുത്തത്

Published

|

Last Updated

സിഡ്നി |  സിഡ്‌നിയില്‍ എട്ട് ദിവസം മുന്‍പ് പാര്‍ക്കിലേക്ക് എന്ന് പറഞ്ഞു പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ ജീവനോടെ കണ്ടെത്തിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പാര്‍ലിമെന്റിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ച്ച സിഡ്നിയുടെ തെക്കന്‍മലയോര മേഖലയില്‍ കുറ്റിക്കാടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു 18 കാരിയായ ലില്ലി ഹൂപ്പറിന്റെ മൃതദേഹം കണ്ടെത്തിയത്

ജീവനോടെ കണ്ടെത്തിയതായി സ്റ്റേറ്റ് പ്രധാനമന്ത്രി ന്യൂ സൌത്ത് വെയില്‍സ് പാര്‍ലമെന്റിനോട് പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടിന് അടുത്തുള്ള ഒരു ദേശീയ പാര്‍ക്കില്‍ നടക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കാറില്‍ യുവതി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ പിന്നീട് യുവതിയുമായി ബന്ധപ്പെടാന്‍ കഴിയാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ നടായ് നാഷണല്‍ പാര്‍ക്കിലെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളയിടത്ത് യുവതിയുടെ കാര്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു.

 

അതേ സമയം യുവതിയെ ജീവനോടെ കണ്ടെത്തിയെന്ന വിവരം എങ്ങിനെ ലഭിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട്അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജോസഫ് കാസര്‍ പ്രതികരിച്ചില്ല. റൂറല്‍ ഫയര്‍ സര്‍വീസ്, നാഷണല്‍ പാര്‍ക്ക്സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ്, ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സിലെ 100 ഓളം അംഗങ്ങള്‍ എന്നിവരും പോലീസും യുവതിക്കായി എട്ട് ദിവസം നീണ്ട തിരച്ചില്‍ നടത്തിയിരുന്നത്.

Content Highlights: An 18-year-old woman, Lily Hooper, was found dead in a Sydney national park eight days after going missing. The discovery came shortly after the Australian Prime Minister incorrectly informed parliament she was found alive due to a police error. A massive eight-day search had been conducted.

 

---- facebook comment plugin here -----

Latest