Connect with us

National

രേവന്ത് റെഡ്ഡിയുടെ യു എസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

അതേസമയം, യു എസിലെ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ ധാരണാപത്രങ്ങളിലും പങ്കാളിത്ത കരാറുകളിലും ഒപ്പുവെക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Published

|

Last Updated

ഹൈദരാബാദ്  | തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ .മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവില്‍ ലണ്ടനിലിലുള്ള രേവന്ത് റെഡ്ഡി യു എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ആഗസ്റ്റ് 30ന് ഹൈദരാബാദിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ ഇന്ത്യയിലേക്കും തെലങ്കാനയിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുവരിക മാത്രമായിരുന്നു സന്ദര്‍ശനത്തിന്റെ ഒരേയൊരു ലക്ഷ്യം. ഐവി ലീഗ, ആഗോളതലത്തിലെ മുന്‍നിര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വിദ്യാഭ്യാസമോ നൈപുണ്യ പരിശീലനമോ നേടണമെന്ന യുവജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നു യു എസ് യാത്രയെന്ന് രേവന്ത് റെഡ്ഡി പ്രതികരിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെയും യുവജനങ്ങളുടെ ഭാവിയുടെയും കാര്യത്തില്‍ നമ്മള്‍ രാഷ്ട്രീയത്തിനും തിരഞ്ഞെടുപ്പുകള്‍ക്കുമപ്പുറം ചിന്തിക്കണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

സന്ദര്‍ശനത്തിന് രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അനുമതി നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം ഞെട്ടല്‍ രേഖപ്പെടുത്തി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അനുസരിക്കാനും യു.എസിലെ ബോസ്റ്റണിലേക്ക് പോകുന്നതിന് പകരം ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തീരുമാനിച്ചു.

അതേസമയം, യു എസിലെ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ ധാരണാപത്രങ്ങളിലും പങ്കാളിത്ത കരാറുകളിലും ഒപ്പുവെക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിശ്ചയിച്ച പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ലണ്ടന്‍ ബിസിനസ് സ്‌കൂള്‍, ലണ്ടന്‍ സര്‍വകലാശാല തുടങ്ങിയവയിലേക്കുള്ള തന്റെ സന്ദര്‍ശനങ്ങളും ചര്‍ച്ചകളും തുടരും.

Content Highlights:
The central government denied permission for Telangana Chief Minister Revanth Reddy’s visit to the United States. Revanth Reddy, who is currently in London, expressed shock over the decision. He was scheduled to visit top US institutions to discuss partnerships before returning to Hyderabad.

 

---- facebook comment plugin here -----

Latest