Connect with us

Kerala

മുഖ്യമന്ത്രിയുടെ വാക്കുകള്‍ കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ല; നിലവില്‍ ഒളിവില്‍ പോകേണ്ട അവസ്ഥ: വളര്‍മതി

റിട്ടയര്‍മെന്റ് ഒഴിവുകള്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കിട്ടുമെന്ന് ഉറപ്പുനല്‍കിയ ശേഷമേ ഇനി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാവൂ എന്നും വളര്‍മതി

Published

|

Last Updated

തിരുവനന്തപുരം |  എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നസമര നേതാവ് വളര്‍മതി. സമരക്കാരോട് ശത്രുതയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. നീതിക്കുവേണ്ടിയാണ് സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും വളര്‍മതി വ്യക്തമാക്കി

സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. താനൊരു കുറ്റവാളിയല്ലെങ്കിലും നിലവില്‍ ഒളിവില്‍ പോകേണ്ട സാഹചര്യമാണുള്ളതെന്നും വളര്‍മതി വ്യക്തമാക്കി.സാമ്പത്തിക ബാധ്യത സംബന്ധിച്ച എന്ത് കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടതെന്നും എങ്ങനെയാണ് വിഷയം പഠിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വളര്‍മതി വ്യക്തമാക്കി.

എച്ച്ടിവി തസ്തികകളിലെ ജില്ലാ അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ കണക്കുകള്‍ പുറത്തുവിടണം. റിട്ടയര്‍മെന്റ് ഒഴിവുകള്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കിട്ടുമെന്ന് ഉറപ്പുനല്‍കിയ ശേഷമേ ഇനി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാവൂ എന്നും വളര്‍മതി കൂട്ടിച്ചേര്‍ത്തു

Content Highlights: LPST protest leader Valarmathi said the Chief Minister’s assurances alone cannot settle the stir and alleged efforts to suppress protesters in Thiruvananthapuram. She claimed she must stay in hiding despite not being a criminal. Valarmathi demanded district-wise HTV vacancy data and retirement vacancy guarantees before talks.

---- facebook comment plugin here -----

Latest