Connect with us

Kerala

കെ എസ് എഫ് ഇ ശമ്പള പരിഷ്‌കരണത്തിലെ പിഴവ്: അധിക തുക തിരിച്ചുപിടിച്ചേക്കും

ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ശിപാര്‍ശ.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് എഫ് ഇയില്‍ ശമ്പള പരിഷ്‌കരണത്തിലെ പിഴവിനെ തുടര്‍ന്ന് അനുവദിച്ച അധിക തുക തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. മുന്‍ സര്‍ക്കാരിന്റെ കാലത്തെ പിഴവ് തിരുത്താനാണ് നീക്കം. ജീവനക്കാര്‍ക്ക് അധികമായി നല്‍കിയ ശമ്പളം തിരിച്ചുപിടിക്കണമെന്നും തെറ്റുവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അത് സംബന്ധിച്ച് നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. 2022ല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പള പരിഷ്‌കരണം നടത്തിയതിന് പിന്നാലെയാണ് കെ എസ് എഫ് ഇയിലും നാലുവര്‍ഷത്തിനു ശേഷം പരിഷ്‌കരണം നടപ്പാക്കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് ശമ്പള പരിഷ്‌കരണത്തിന് അനുമതി നല്‍കിയത്. ഇതിനുശേഷം ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടിയപ്പോഴാണ് തെറ്റിയത്. അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ഫിറ്റ്മെന്റും 31 ശതമാനം ഡി എയും ചേര്‍ത്ത് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിക്കാനായിരുന്നു ഉത്തരവ്. എന്നാല്‍, അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനം ഡി എ ചേര്‍ത്ത് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ച ശേഷം അതിന്റെ 10 ശതമാനം കൂടി ചേര്‍ത്താണ് പരിഷ്‌കരണം നടപ്പാക്കിയത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് ശമ്പളം പരിഷ്‌കരിച്ചത്. അപ്പോള്‍ തന്നെ കെ എസ് എഫ് ഇ മാനേജ്മെന്റ് ഇക്കാര്യം ചൂണ്ടിക്കാട്ടി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ വന്നശേഷം ഇക്കാര്യം വിശദമായി പരിശോധിച്ചപ്പോഴാണ് പിഴവ് കണ്ടെത്തിയത്. അതുപ്രകാരം ഓരോ ജീവനക്കാരന്റെയും ശമ്പളത്തില്‍ നിന്ന് 1,230 മുതല്‍ 7,200 രൂപ വരെ തിരിച്ച് ഈടാക്കേണ്ടി വരുമെന്നാണ് കണക്ക്. ശമ്പള പരിഷ്‌കരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights:
An audit report has uncovered significant anomalies in the recent salary revision implementation at KSFE. Authorities are preparing to issue recovery notices to collect the excess funds paid to employees. The decision has raised concerns among staff members and trade unions across the state.

 

---- facebook comment plugin here -----

Latest