Kerala
വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത്; ഇന്ത്യന്‍ സേനയുടെ ആവശ്യം നിരാകരിച്ച് അദാനി പോര്‍ട്സ്
സൈന്യത്തിന് ബര്‍ത്ത് നല്‍കിയാല്‍ തുറമുഖത്തിന്റെ വികസനത്തെ ബാധിക്കുമെന്ന് അദാനി പോര്‍ട്സ് .
തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ബര്‍ത്ത് അനുവദിക്കണമെന്ന ഇന്ത്യന്‍ സേനയിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യം നിരാകരിച്ച് അദാനി പോര്‍ട്സ്. തുറമുഖത്ത് ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ക്ക് ബര്‍ത്ത് നല്‍കാന്‍ കഴിയില്ലെന്നാണ് അദാനി പോര്‍ട്സ് വ്യക്തമാക്കിയത്.
സൈന്യത്തിന് ബര്‍ത്ത് നല്‍കിയാല്‍ തുറമുഖത്തിന്റെ വികസനത്തെ ബാധിക്കുമെന്ന് അദാനി പോര്‍ട്സ് വിശദീകരിച്ചു. എയര്‍ഫോഴ്സ്, നേവി, ആര്‍മി, കോസ്റ്റ് ഗാര്‍ഡ് എന്നിവയായിരുന്നു വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ആവശ്യപ്പെട്ട് അദാനി പോര്‍ട്സിനെ സമീപിച്ചിരുന്നത്. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് സേനാ വിഭാഗങ്ങള്‍ വിഴിഞ്ഞത്ത് ബര്‍ത്ത് ആവശ്യപ്പെട്ടത്.
കപ്പല്‍ അപകട സാധ്യത ചൂണ്ടിക്കാട്ടിയാണ് ബര്‍ത്ത് ആവശ്യം ഉന്നയിച്ചത്. 150 മീറ്റര്‍ ബര്‍ത്തും അഞ്ച് ഏക്കര്‍ ഭൂമിയുമായിരുന്നു കോസ്റ്റ് ഗാര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നേവി 500 മീറ്റര്‍ ബര്‍ത്തും 40 ഏക്കര്‍ ഭൂമിയും വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. നേവിയും കോസ്റ്റ് ഗാര്‍ഡും ആവശ്യവുമായി സര്‍ക്കാറിന് കത്തും നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ബര്‍ത്ത് നല്‍കാന്‍ വിമുഖത കാണിച്ച അദാനി പോര്‍ട്സ്, സേനാ വിഭാഗങ്ങളുടെ ആവശ്യം നിരാകരിച്ച് രേഖാമൂലം കത്തും നല്‍കിയിട്ടുണ്ട്.
Content Highlights:
Adani Ports has turned down a request from the Indian Navy to provide dedicated berthing facilities at the Vizhinjam International Transshipment Deepwater Multipurpose Seaport. The decision stems from the need to prioritize full-scale commercial operations and container cargo traffic at the strategic port. Naval authorities sought access to enhance maritime surveillance along the southern coastline.


