Connect with us

കേരളത്തിന്റെ റെയിൽവേ വികസന സങ്കൽപ്പങ്ങൾക്ക് വീണ്ടുമൊരു കനത്ത പ്രഹരം ഏൽപ്പിക്കുകയാണ് കേന്ദ്ര റെയിൽവേ ബോർഡ്. ദക്ഷിണ റെയിൽവേയുടെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ പാലക്കാട് ഡിവിഷനെ പിളർത്തി മംഗളൂരു മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനോട് ചേർക്കാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കി കഴിഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, മലബാറിന്റെ റെയിൽവേ ഭാവിക്ക് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. 1956 ഓഗസ്റ്റ് 31 ന് സ്ഥാപിതമായ പാലക്കാട് റെയിൽവേ ഡിവിഷൻ 70-ാം പിറന്നാൾ ആഘോഷിക്കുന്നതിന് പിന്നാലെയാണ് വീണ്ടും മെലിഞ്ഞുണങ്ങുന്നത്.

Latest