Connect with us

Alappuzha

ഹൃദയാഘാതം; കായംകുളം സ്വദേശി അബൂദബിയില്‍ നിര്യാതനായി

കോട്ടപ്പുറത്തെ അനശ്വര ജ്വല്ലറി ഉടമ ഹാഷിമിന്റെ മകന്‍ അഫ്‌സല്‍ ഹാഷിം (44) ആണ് മരിച്ചത്

Published

|

Last Updated

അബൂദബി | കായംകുളം സ്വദേശിയും കോട്ടപ്പുറത്തെ അനശ്വര ജ്വല്ലറി ഉടമ ഹാഷിമിന്റെ മകനുമായ അഫ്‌സല്‍ ഹാഷിം (44) അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അബൂദബിയില്‍ ബിസിനസ് നടത്തിവരികയായിരുന്നു.

അബൂദബി ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിലെ ഡോക്ടര്‍ റീജ അഫ്‌സലാണ് ഭാര്യ. മക്കള്‍: റയ്യാന്‍ അഫ്‌സല്‍, ആഷിക അഫ്‌സല്‍. മാതാവ്: ലൈല ഹാഷിം.

യു എ ഇയിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി. (നാളെ ആഗസ്റ്റ് 28, വെള്ളി) ജുമുഅ നിസ്‌കാരത്തിന് മുമ്പായി കായംകുളം പുത്തന്‍തെരുവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

Content Highlights:
A native of Kayamkulam passed away in Abu Dhabi following a heart attack. The deceased was residing in the UAE for work. Formalities regarding the repatriation or burial of the body are currently underway in Abu Dhabi.

 

Latest