Connect with us

Kerala

വന്യജീവി ആക്രമണം: ഗൂഡല്ലൂരില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി

വ്യാപാരികളും നാട്ടുകാരും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. കടകമ്പോളങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്.

Published

|

Last Updated

നിലമ്പൂര്‍ | കടുവകളുടെയും കാട്ടാനകളുടെയും ആക്രമണത്തില്‍ നിരവധി മനുഷ്യര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഡല്ലൂര്‍ താലൂക്കില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. വ്യാപാരികളും നാട്ടുകാരും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്.

കടകമ്പോളങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നുണ്ടെങ്കിലും പിന്നീട് പോലീസ് സഹായത്തോടെ കടന്നുപോകുന്നുണ്ട്. ഗൂഡല്ലൂരില്‍ കടുവയും കാട്ടാനയും മനുഷ്യ ജീവനുകളെടുക്കുമ്പോള്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.

നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന മേഖല കൂടിയാണിത്. കേരളത്തില്‍ നിന്നും മൈസൂര്‍, ഊട്ടി ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഹര്‍ത്താല്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

Content Highlights:
A 48-hour hartal has begun in Gudalur following a sharp rise in wild animal attacks. Local residents demand immediate action from authorities to protect lives and property. Normal life in the region has been disrupted as shops remain closed and public transport services face severe disruption.

 

Latest