Connect with us

Kerala

സ്റ്റേജ് മാനേജ് ചെയ്യാന്‍ പോലും കഴിയാത്തവര്‍ എങ്ങനെ സ്റ്റേറ്റ് മാനേജ് ചെയ്യും; പരിഹാസവുമായി എം വി ഗോവിന്ദന്‍

ജനത്തിരക്കല്ല കണ്ടത്, സ്റ്റേജിലെ തിരക്കാണ്.

Published

|

Last Updated

കോഴിക്കോട്| പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനത്തിരക്കല്ല കണ്ടത്, സ്റ്റേജിലെ തിരക്കാണ്. ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

അതേസമയം, നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. വേദിയില്‍ വടകര എംപി ഷാഫി പറമ്പില്‍ പ്രസംഗിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടായത് സ്‌നേഹത്തള്ളല്‍ മാത്രമാണെന്നും, അത് ഉന്തും തള്ളമായി വ്യാഖ്യാനിക്കരുതെന്നും പ്രവീണ്‍ കുമാര്‍ വിശദീകരിച്ചു.

Latest