Connect with us

Kerala

വയോജനങ്ങൾക്ക് കൈത്താങ്ങായി വൻ പ്രഖ്യാപനം; കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗവേഷണ ലാബുകൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി

Published

|

Last Updated

തിരുവനന്തപുരം | വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി ഡി സതീശൻ സർക്കാറിന്റെ കന്നി ബജറ്റ് മുൻഗണന നൽകുന്നു. വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി പദ്ധതിക്കായി 100 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗവേഷണ ലാബുകൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ സൗകര്യങ്ങൾ കൂടി ഇതിന്റെ ഭാഗമായി ഒരുക്കും. ഇത് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം മെഡിക്കൽ ടൂറിസത്തെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കും.

റിസർച്ച് പാർക്കിനായി 60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐ ഐ ടി മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സംവിധാനങ്ങളെ വ്യവസായങ്ങളുമായി സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിനും തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിനും കോൺസ്റ്റിറ്ുന്റ് കോളേജ് ഓഫ് ദ യൂണിവേഴ്സിറ്റി പദവി നൽകും.

സിൽവർ ഇക്കോണമി എന്ന ആശയവും സർക്കാർ അവതരിപ്പിക്കുന്നു. വയോജനങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും അവർക്ക് സാമ്പത്തിക സഹായവും സംരംഭകത്വ അവസരങ്ങളും ഉറപ്പാക്കുന്നതിനുമാണിത്. കൂടാതെ, കെയർ ഗിവർ പദ്ധതി വഴി ആറുമാസത്തെ അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും. ഇതിലൂടെ പരിചരണം ആവശ്യമുള്ളവർക്ക് സഹായവും തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിലും ലഭിക്കും. വയോജന പാർക്കുകൾ, പകൽ വീടുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയും സജ്ജമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.

Content Highlights:
The first budget of the VD Satheesan government prioritizes old age welfare and healthcare development. It allocates 100 crore rupees for the Kerala Health and Life Science City project to boost medical tourism. Additionally, a research park will be set up and the silver economy concept introduced.

Latest