Connect with us

Kerala

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫേയ്സ്ബുക്ക് പോസ്റ്റ്; ബേപ്പൂർ സ്വദേശി അറസ്റ്റിൽ

നിതിന്‍ കക്കേടത്തിനെയാണ് കോഴിക്കോട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോഴിക്കോട്| മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ചെയ്ത ബേപ്പൂര്‍ സ്വദേശി അറസ്റ്റില്‍. നിതിന്‍ കക്കേടത്തിനെയാണ് കോഴിക്കോട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു നിതിൻ കക്കേടത്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.

സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന വിധത്തിലും കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടിയും ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

സംഭവത്തിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്ന സൈബർ പോലീസ് തുടർനടപടികളുടെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights:
Kozhikode cyber police arrested Beypore native Nithin Kakkedath for posting defamatory content on Facebook against VD Satheesan. The post was related to the Chief Minister helicopter controversy. Police registered the FIR citing intent to incite public discord and trouble.

---- facebook comment plugin here -----

Latest