Kerala
നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം; രണ്ട് മരണം, 25 പേർക്ക് പരുക്ക്
കുന്നംകുളം പാറേമ്പാടത്താണ് അപകടമുണ്ടായത്.
തൃശൂര്‍| കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. വിദ്യാര്‍ഥിനി റിയ ഫാത്തിമ (18) തങ്കമണി എന്നിവരാണ് മരിച്ചത്. അപകത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് കുന്നംകുളം പറയമ്പാടത്തിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.
അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണംവിട്ട് ആദ്യം ഒരു കാറിലും പിന്നീട് വാന്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിങ്ങനെ അഞ്ച് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
Content Highlights:
A private bus lost control and rammed into five vehicles including a car, an auto-rickshaw, and a motorcycle at Parempadam in Kunnamkulam, Thrissur. Eight people were injured in the collision. The condition of three among the injured is reported to be critical.





