Kerala
ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്ത് കുട്ടികള്‍ക്ക് പരുക്ക്
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂര്‍| ചാലക്കുടി പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. പത്ത് കുട്ടികള്‍ക്ക് പരുക്കേറ്റു. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ബസ്സാണ് മറിഞ്ഞത്. പരുക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
നിയന്ത്രണം വിട്ട ബസ് പോട്ട വാഴക്കുന്ന് കനാലിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് ചാലക്കുടി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Also Readനിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം; രണ്ട് മരണം, 25 പേർക്ക് പരുക്ക് ബസ് കനാലില്‍ നിന്ന് പുറത്തെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.അപകടകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights:
A school bus carrying students overturned into a canal at Potta in Chalakudy injuring ten children. The bus belonged to Aloor St Joseph School and the injured were shifted to a nearby hospital. Fire force and police personnel arrived at the scene to carry out rescue operations.




