Connect with us

Kerala

പത്തനംതിട്ട 15-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ; പ്രതികൾക്കെതിരെ പോക്സോ ചുമത്തി

2023 മുതല്‍ കുട്ടിയെ ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ മുന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം പൈവള്ളില്‍ വീട്ടില്‍ ശ്രീകുമാര്‍ (63), മലയാലപ്പുഴ ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയില്‍ ശ്രീജിത്ത് മോന്‍(32), മലയാലപ്പുഴ താഴം ആനചാരിക്കല്‍ വട്ടമണ്‍കുഴി മണ്ണില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ള(62) എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.

2023 മുതല്‍ കുട്ടിയെ ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ പിതാവടക്കം ഏഴ് പ്രതികളാണുള്ളത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പറയുന്നത്. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ നിന്നും മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ അറിയിപ്പ് ലഭിച്ചതനുസരിച്ചാണ് മലയാലപ്പുഴ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്ന് പെരുനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. മലയാലപ്പുഴ എസ് എച്ച് ഒ ഷാഫി ബി എം, എ എസ് ഐ സുധീഷ്, എസ് സി പി ഒമാരായ ഇര്‍ഷാദ്, ബിജു, അഭിജിത്ത്, സി പി ഒമാരായ അനില്‍, അരുണ്‍, പ്രദീപ്, ജ്യോതിഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ 3 പ്രതികളെയും റിമാന്‍ഡ് ചെയ്തു.

Content Highlights:
Malayalapuzha police arrested three individuals for sexually assaulting a minor girl since 2023. The incident came to light during a school counseling session, leading to a Childline report and POCSO registration. All three arrested suspects were remanded by the court following their arrest.

---- facebook comment plugin here -----

Latest