Connect with us

Kerala

ഇ ഡി ആക്രമണ കേസ്: ഐ പി ബിനു ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം

ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.

Published

|

Last Updated

കൊച്ചി | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. കേസിലെ 16-ാം പ്രതിയായ സി പി എം ജില്ലാ നേതാവ് ഐ പി ബിനു ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.

മെയ് 29 മുതല്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും കേസിന്റെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും കോടതി വിലയിരുത്തി. വിരലടയാള പരിശോധന, ഡി എന്‍ എ, സൈബര്‍ പരിശോധനകള്‍ തുടങ്ങിയവക്കായി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ഗുരുതരമായ മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും, ഇരകള്‍ക്ക് ജീവഹാനിയുണ്ടാക്കുന്ന തരത്തിലുള്ള പരുക്കുകള്‍ ഏല്‍ക്കാത്തതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

പ്രതികള്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആള്‍ജാമ്യവും നല്‍കണം. വാഹനങ്ങളുടെ നാശനഷ്ടത്തിന് പകരമായി 10,000 രൂപ അധികാരപരിധിയിലുള്ള മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവെക്കുക, തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ അധികാരപരിധിയില്‍ പ്രതി പ്രവേശിക്കാന്‍ പാടില്ല, എല്ലാ ശനിയാഴ്ചയും രാവിലെ 10-നും 11-നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്, വിചാരണ കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാന്‍ പാടില്ല എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. വ്യവസ്ഥകള്‍ ലംഘിക്കുന്ന പക്ഷം ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights:
A local court in Thiruvananthapuram has granted bail to five more accused including CPI M leader IP Binu in the 2021 Enforcement Directorate officer assault case. The case was registered by Cantonment police following violence during a march. All five accused were directed to cooperate with the trial.

 

Latest