Connect with us

International

പുതു ചരിത്രം കുറിച്ച് സുചിക തരിയാല്‍; ഏഷ്യന്‍ ഗെയിംസ് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

ആദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് മത്സര ഇനമായി ഉള്‍പ്പെടുത്തിയത്

Published

|

Last Updated

നഗോയ| ഏഷ്യന്‍ ഗെയിംസ് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ (എംഎംഎ) ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം സുചിക തരിയാല്‍. വനിതകളുടെ ട്രെഡീഷണല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സുചിക തരിയാല്‍(36) വെങ്കല മെഡല്‍ നേടി. സെമി ഫൈനല്‍ പോരാട്ടത്തില്‍ സിംഗപ്പൂരിന്റെ ഹുയി ഹൂണ്‍ തിയോയോട് എക്സ്ട്രാ റൗണ്ടില്‍ നേരിയ വ്യത്യാസത്തില്‍ സുചിക പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വെങ്കലത്തില്‍ ഒതുങ്ങിയത്.

ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് മത്സര ഇനമായി ഉള്‍പ്പെടുത്തിയത്. എംഎംഎ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സുചിക മാറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മംഗോളിയയുടെ അല്‍താന്‍ചൈമെഗ് ബൈഗല്‍മയെ 2-0 എന്ന സ്‌കോറിന് തകര്‍ത്താണ് സുചിക സെമി ഫൈനലിലേക്ക് മുന്നേറി മെഡല്‍ ഉറപ്പാക്കിയത്.

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോ മത്സരങ്ങളിലും, 2023ലെ ഏഷ്യന്‍ ഗെയിംസില്‍ കുറാഷ് ഇനത്തിലും സുചിക ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്. സുചികയുടെ നേട്ടത്തോടെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ മെഡല്‍ വേട്ട ആറിലെത്തി. നാല് വെള്ളി, രണ്ട് വെങ്കലം മെഡലുകളാണ് ഇന്ത്യക്കുള്ളത്. ആറില്‍ അഞ്ച് മെഡലുകളും ഷൂട്ടിങില്‍ നിന്നാണ് ലഭിച്ചത്.

Content Highlights:
Suchika Tariyal achieved a historic milestone by winning India’s first-ever bronze medal in Mixed Martial Arts at the Asian Games. She competed in the women’s traditional 60 kg category and reached the semifinals after defeating Mongolia’s opponent. This win takes India’s total medal tally to six.

 

---- facebook comment plugin here -----

Latest