Connect with us

Aksharam Education

നാരായണഗുരു ഓപൺ യൂനിവേഴ്‌സിറ്റി; 30 വരെ അപേക്ഷിക്കാം

പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ അഡ്മിഷൻ നേടാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

Published

|

Last Updated

ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്‌സിറ്റിയുടെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ തീയതി ഈ മാസം 30 വരെ നീട്ടി. ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 30 യു ജി- പി ജി പ്രോഗ്രാമുകൾക്കാണ് ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ അഡ്മിഷൻ നേടാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. പ്രവേശനത്തിന് ടി സി നിർബന്ധമില്ല. പ്ലസ് ടു, പ്രീ-ഡിഗ്രി അല്ലെങ്കിൽ സർക്കാർ അംഗീകൃത രണ്ട്/മൂന്ന് വർഷ ഡിപ്ലോമ മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. ഏത് വിഷയത്തിൽ ഡിഗ്രി എടുത്തവർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാനുള്ള അവസരവുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് തൊഴിലിനൊപ്പം പഠനം തുടരാൻ സാധിക്കുന്ന സൗകര്യപ്രദമായ പഠനക്രമമാണ് യൂനിവേഴ്‌സിറ്റി ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെൽപ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്നീ വെബ്സൈറ്റുകൾ വഴി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. കേരളത്തിലുടനീളമുള്ള അഞ്ച് റീജ്യനൽ സെന്ററുകളുടെ പരിധിയിൽ 79 പഠനകേന്ദ്രങ്ങളാണ് വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്നത്.

യു ജി സി നിർദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി വിദ്യാർഥികൾ നിർബന്ധമായും എ ബി സി ഐഡിയും ഡി ഇ ബി ഐഡിയും എടുത്തിരിക്കണം.

ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്‌സിറ്റിയുടെ എല്ലാ യു ജി/പി ജി പ്രോഗ്രാമുകളും യു ജി സി/ഡി ഇ ബി അംഗീകാരത്തോടു കൂടിയുള്ളതാണ്. പി എസ് സി, യു പി എസ് സി അംഗീകാരമുള്ള ഈ ഡിഗ്രികൾ യു ജി സി റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യവും ഉയർന്ന വെയ്‌റ്റേജുള്ളതുമാണ്.

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഫോൺ: 0474-2966841, 9188909901, 9188909902, സാങ്കേതിക സഹായത്തിന്: 9188909903.

Content Highlights: Sreenarayanaguru Open University has extended the admission deadline for various UG and PG programs until September 30. Admissions are offered for 30 courses under the Open and Distance Learning mode without age or mark restrictions. Eligible candidates can register online through www.sgou.ac.in or erp.sgou.ac.in

---- facebook comment plugin here -----

Latest