Connect with us

National

ബിഹാറില്‍ ട്യൂഷന്‍ കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥികളെ ആക്രമിച്ചു, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

പെണ്‍കുട്ടി കൈകൂപ്പി തന്നെ വെറുതെവിടാന്‍ യാചിക്കുമ്പോള്‍, ചിലര്‍ കടന്നുപിടിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Published

|

Last Updated

പാറ്റ്‌ന |   ബിഹാറിലെ ജാമുയിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരു സംഘം ആളുകള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിറകെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളികളെ തിരിച്ചറിയാന്‍ വീഡിയോ പരിശോധിച്ചുവരികയാണെന്നു പോലീസ് വ്യക്തമാക്കി.ശനിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം

പെണ്‍കുട്ടി കൈകൂപ്പി തന്നെ വെറുതെവിടാന്‍ യാചിക്കുമ്പോള്‍, ചിലര്‍ കടന്നുപിടിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാഹുല്‍ നേതാവ് ആവശ്യപ്പെട്ടിരുന്നു.

 

ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ശനിയാഴ്ച വൈകുന്നേരം കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത ശേഷം ഇവര്‍ സ്‌കൂട്ടറില്‍ പുറത്തുപോയതായിരുന്നു.ജാമുയി-ലഖിസരായി റോഡിലൂടെ സഞ്ചരിക്കവെയാണ് ഒരു സംഘം ആളുകള്‍ ഇവരെ തടഞ്ഞത്.

Content Highlights: Three people were arrested in Jamui, Bihar, following a viral video showing a group harassing two Class 10 students. Police are identifying more suspects using the footage. Strict legal action under the POCSO Act has been demanded by political leaders.

 

---- facebook comment plugin here -----

Latest