Connect with us

Kerala

പ്രിയദര്‍ശിനി പദ്ധതിയുടെ 100ാംദിനം;സാരി വിതരണം നടത്തുമെന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി സി പി ജോണ്‍

എല്ലാ ഡിപ്പോകളിലും സാരി വിതരണം സംഘടിപ്പിക്കുന്നുവെന്നത് തെറ്റായ പ്രചാരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍

Published

|

Last Updated

തിരുവനന്തപുരം |  കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി 100 ദിവസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും സാരി വിതരണം സംഘടിപ്പിക്കുന്നുവെന്നത് തെറ്റായ പ്രചാരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ആഘോഷപരിപാടി മാത്രം നടത്താനാണ് നിര്‍ദേശമെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി നൂറ് ദിവസം തികയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളിലും വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

ഓരോ ഡിപ്പോയിലും 15 സാരികള്‍ വീതമാണ് നല്‍കുകയെന്നായിരുന്നു നേരത്തെ പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് സാരിവിതരണം പരിപാടിയുടെ ഭാഗമല്ലെന്ന് അറിയിച്ച് മന്ത്രി തന്നെയും രംഗത്തെത്തിയിരിക്കുന്നത്

#KSRTC #CPJohn #PriyadarshiniScheme #KeralaNews #SirajLive

Content Highlights: Transport Minister CP John clarified that reports regarding saree distribution at all KSRTC depots to mark 100 days of the Priyadarshini scheme are false. He stated that instructions were only given to conduct official celebration events across depots. Earlier reports had claimed that 15 sarees would be distributed to women at each depot

 

 

---- facebook comment plugin here -----

Latest