Connect with us

International

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ഇന്തോനേഷ്യയെ ഒന്നിനെതിരെ 17 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

Published

|

Last Updated

നഗോയ|ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് തകര്‍പ്പന്‍ വിജയം.
പൂള്‍ ബിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ, ഇന്തോനേഷ്യയെ ഒന്നിനെതിരെ 17 ഗോളുകള്‍ക്കാണ് തകര്‍ത്തത്. ദീപിക, ഋതുജ പിസാല്‍, നവ്നീത് കൗര്‍ എന്നിവര്‍ ഇന്ത്യക്കായി ഹാട്രിക് നേടി തിളങ്ങി. സുനെലിത ടോപ്പോ, ലാല്‍റെംസിയാമി, സാക്ഷി റാണ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതവും ഇഷികയും ക്യാപ്റ്റന്‍ സലീമ ടെറ്റെയും ഓരോ ഗോള്‍ വീതവും നേടി.

ആദ്യ ക്വാര്‍ട്ടറിന്റെ എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ദീപികയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ 4-0ന് മുന്നിലെത്തിയ ഇന്ത്യ, ഇടവേളയില്‍ ലീഡ് 9-0 ആയി ഉയര്‍ത്തി.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഇന്നസ് അദിത്യയിലൂടെ ഇന്തോനേഷ്യ ഒരു ആശ്വാസ ഗോള്‍ കണ്ടെത്തി. അവസാന ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ ബാക്ക്ഹാന്‍ഡ് ഷോട്ടിലൂടെ നവ്നീത് കൗര്‍ ഹാട്രിക് തികച്ചതോടെ ഇന്ത്യ 17-1ന്റെ ആധികാരിക വിജയം പൂര്‍ത്തിയാക്കി.

ആദ്യ മത്സരത്തില്‍ ഉസ്ബെക്കിസ്താനെ എതിരില്ലാത്ത 19 ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പൂള്‍ ബിയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. ബുധനാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ തായ്ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി.

Content Highlights:
India women’s hockey team routed Indonesia 17-1 in their second Pool B match at the Asian Games. Deepika, Rutuja Pisal, and Navneet Kaur scored hat-tricks to seal the dominant victory. India remains on top of Pool B and will face Thailand in their next fixture on Wednesday.

 

---- facebook comment plugin here -----

Latest