Connect with us

International

റഷ്യന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്: ഡുമയില്‍ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ വിജയം; പുടിന് ശക്തമായ പിന്തുണ

2022ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യയിലെ ഒരു സ്റ്റേറ്റിലേക്ക് നടന്ന ആദ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പാണിത്.

Published

|

Last Updated

മോസ്‌കോ | 2022ൽ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി റഷ്യയില്‍ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് വളാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് ചരിത്ര വിജയം. ഡുമ സ്റ്റേറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ 450 സീറ്റുകളില്‍ 355 സീറ്റുകളും നേടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യുണൈറ്റഡ് റഷ്യ പാര്‍ട്ടി ഭരണം ഉറപ്പിച്ചത്.

പുടിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികൾ ഒന്നും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. ഇത് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് എത്താൻ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വഴിയൊരുക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 40 സീറ്റുകളോടെ രണ്ടാമതെത്തിയപ്പോള്‍ നാഷണലിസ്റ്റ് എല്‍ ഡി പി ആർ 25 സീറ്റുകളും ന്യൂ പീപ്പിള്‍ പാര്‍ട്ടി 20 സീറ്റുകളും നേടി. തിരഞ്ഞെടുപ്പിൽ 59 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയതായി (Electoral turnout) ഇലക്ടറല്‍ ചീഫ് എല്ലാ പാംഫിലോവ അറിയിച്ചു.

രാഷ്ട്രത്തിന്റെ സുരക്ഷക്കും ദേശീയ താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വളാഡിമിര്‍ പുടിന്റെ ശക്തമായ നേതൃത്വത്തിന് (Vladimir Putin leadership) റഷ്യന്‍ ജനത നല്‍കിയ ഉറച്ച അംഗീകാരമായാണ് ഭരണപക്ഷം ഈ തിരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്തുന്നത്.

Content Highlights: Vladimir Putin’s party secures historic win in Russia. United Russia bags 355 out of 450 seats. Electoral chief confirms 59 percent turnout.

---- facebook comment plugin here -----

Latest