Connect with us

Kerala

'പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും കണ്ട അതേ വ്യഗ്രത'; ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പിണറായി

കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എന്‍ഡിഎ സര്‍ക്കാര്‍ നയങ്ങളെ അതേപടി പിന്‍പറ്റുന്നത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പി എം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉള്‍പ്പെടെ കണ്ട അതേ വ്യഗ്രതയാണ് മുഖ്യമന്ത്രിക്ക് ലേബര്‍ കോഡ് വിഷയത്തിലും ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എന്‍ഡിഎ സര്‍ക്കാര്‍ നയങ്ങളെ അതേപടി പിന്‍പറ്റുന്നത്. പാര്‍ലമെന്റില്‍ ലേബര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂര്‍ണ്ണമായും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനായാണ് ലേബര്‍ കോഡുകള്‍ കൊണ്ടുവന്നത്. ലേബര്‍ കോഡ് കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ലേബര്‍ കോഡിനെ പറ്റി വിശദമായി പഠിക്കുന്നതിന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി ഗോപാല്‍ ഗൗഡ അധ്യക്ഷനായ ഒരു കമ്മീഷനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്നു. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിര്‍മ്മാണം നടത്താമെന്നായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ട്
കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു.

ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ലേബര്‍ കോഡ് നടപ്പിലാക്കാന്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി വ്യഗ്രത കൂട്ടുകയാണ്. ലേബര്‍ കോഡിലെ ഒന്നോ രണ്ടോ നിര്‍ദേശങ്ങളില്‍ മാത്രമാണ് പ്രശ്‌നമെന്നു പറഞ്ഞുകൊണ്ട് കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ ആരോപിച്ചു

Content Highlights: Opposition leader Pinarayi Vijayan criticized Chief Minister VD Satheesan’s announcement on implementing central Labour Codes in Kerala, calling it an attempt to satisfy NDA interests. He alleged that the government is rushing Sangh Parivar agendas, similar to its approach on PM SHRI and Waqf amendments. Vijayan stressed that the previous LDF government had appointed the Gopala Gowda Commission to safeguard workers’ constitutional rights

---- facebook comment plugin here -----

Latest