Kerala
മുഖ്യമന്ത്രി മലപ്പുറത്തേക്ക് പറന്നത് ചാര്‍ട്ടേഡ് വിമാനത്തില്‍; അടിയന്തര ആവശ്യത്തിന് സൗജന്യമായി ലഭിച്ചതെന്ന് വിശദീകരണം
ബെംഗളുരുവില്‍ നിന്നാണ് വിമാനം തിരുവനന്തപുരത്തെത്തിച്ചത്.
തിരുവനന്തപുരം | മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മലപ്പുറത്തെത്തിയത് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.30-നാണ് മുഖ്യമന്ത്രിയുമായി വിമാനം മലപ്പുറത്തേക്ക് പുറപ്പെട്ടത്.ബെംഗളുരുവില്‍ നിന്നാണ് വിമാനം തിരുവനന്തപുരത്തെത്തിച്ചത്.
പോലീസ് ഹെലികോപ്റ്ററിന്റെ വാടക കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് അടിയന്തര യാത്രയ്ക്കായി പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയത്.അടിയന്തര ആവശ്യമായതിനാല്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് സ്വകാര്യ വിമാനം സൗജന്യമായി വിട്ടുനല്‍കുകയായിരുന്നുവെന്നും സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നുമാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്. അതേ സമയം വിമാനം ആരാണ് ലഭ്യമാക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഉളര്‍വട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലാണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മലവെള്ളപ്പാച്ചില്‍ ശക്തമായത്. ആ സമയം പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും വനപ്രദേശങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതും വെള്ളപ്പാച്ചില്‍ ഉണ്ടായതും.സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു
Content Highlights: Kerala CM VD Satheesan traveled to Malappuram on a special chartered flight to review the severe flood situation. Government officials clarified that the private aircraft was provided completely free of charge. The emergency visit follows flash floods in TK Colony that claimed five lives.





