Aksharam Education
കോഫി ബോർഡിൽ പഠിക്കൂ... കോഫി ടേസ്റ്ററാകാം
കോഫി പ്രൊഫഷനലുകളെ വാർത്തെടുക്കുക ലക്ഷ്യമിട്ടാണ് പ്രോഗ്രം സംഘടിപ്പിക്കുന്നത്.
ബിരുദക്കാർക്ക് കോഫി ടേസ്റ്ററാകാൻ അവസരം. കോഫി ഇൻഡസ്ട്രി പ്രൊഫഷനലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് കോഫി ബോർഡിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് ചേരാം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കോഫി ബോർഡ് 2026-27 അക്കാദമിക് വർഷത്തെ കോഫി ക്വാളിറ്റി മാനേജ്മെന്റ് പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കോഫി പ്രൊഫഷനലുകളെ വാർത്തെടുക്കുക ലക്ഷ്യമിട്ടാണ് പ്രോഗ്രം സംഘടിപ്പിക്കുന്നത്.
കോഫിയുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യം നേടാൻ സഹായിക്കുന്നതാണ് കോഴ്‌സ്. കാപ്പി കൃഷി, കാപ്പിയുടെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മാർക്കറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. കോഫി ഇൻഡസ്ട്രി സ്‌പോൺസർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ട്.
മൂന്ന് സെമസ്റ്ററുകളിലായി 12 മാസമാണ് കാലാവധി. ഇംഗ്ലീഷായിരിക്കും മാധ്യമം. സൗജന്യ താമസം ലഭിക്കും. ചിക്കമംഗളൂരു സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും താമസം.
യോഗ്യത
ബിരുദം (സുവോളജി, കെമിസ്ട്രി, ബയോ ടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, എൻവയോൺമെന്റൽ സയൻസ്) അല്ലെങ്കിൽ ആഗ്രികൾച്ചറൽ സയൽസിൽ ബിരുദം.
കോഴ്‌സ്
തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാണ് കോഴ്സ്. കോഫി അഗ്രോണമി, കോഫി കെമിസ്ട്രി, കോഫി പെസ്സ് ആൻഡ് ഡിസീസ്, കോഫിപ്രോസസിംഗ് ആൻഡ് ക്വാളിറ്റി, കോഫി കെമിസ്ട്രി ആൻഡ് റോസ്റ്റിംഗ് ടെക്നോളജി, കോഫി മാർക്കറ്റിംഗ് ആൻഡ് ട്രേഡ്, കോഫി കെമിസ്ട്രി ആൻഡ് ബ്രൂവിംഗ് ടെക്‌നോളജി തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് സിലബസ്. കോഫി ക്വാളിറ്റി മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് സോഫ്റ്റ് സ്‌കിൽ നേടാനും അവസരമുണ്ട്.
തിരഞ്ഞെടുപ്പ്
അക്കാദമിക് മികവ്, അഭിമുഖം, സെൻസറി ഇവാലുവേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ ആദ്യ ആഴ്ചയായിരിക്കും അഭിമുഖം.
കോഴ്‌സ് ഫീസ്: 2,50,000 രൂപ (എസ് സി, എസ് ടി വിഭാഗക്കാർ ക്ക് ഫീസിൽ 50 ശതമാനം ഇളവുണ്ടായിരിക്കും). അപേക്ഷാ ഫീസ് 1,500 രൂപ.
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറുകളുടെ പകർപ്പുകൾ സഹിതം തപാലായി അയക്കണം.
വിലാസം Divisional Head , Coffee Quality, Coffee Board, No 1. Dr. BR Ambedkar Veedh i, Bengaluru- 560001 അവസാന തീയതി ഈ മാസം 30. വിവരങ്ങൾക്ക് coffeeboard.gov.in സന്ദർശിക്കുക.
Content Highlights: The Coffee Board of India under the Ministry of Commerce and Industry invites applications for the Post Graduate Diploma in Coffee Quality Management for 2026-27. The 12-month program offers training in coffee agronomy, processing, and tasting. Eligible science and agriculture graduates can apply online by September 30.





